പ്രവീണിനു ലഭിച്ചത് £1455 ഈ കൊറോണകാലത്തും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് ഇത്ര നന്നായി സഹകരിച്ച എല്ലാവർക്കും നന്ദി, ചാരിറ്റി അവസാനിച്ചു

പ്രവീണിനു ലഭിച്ചത് £1455 ഈ കൊറോണകാലത്തും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനോട് ഇത്ര നന്നായി സഹകരിച്ച എല്ലാവർക്കും നന്ദി, ചാരിറ്റി അവസാനിച്ചു
October 19 01:04 2020 Print This Article

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളിൽ നിന്നും ലഭിച്ചത് ഇതുവരെ 1455 പൗണ്ട് (137450 രൂപ }ലഭിച്ചു ചാരിറ്റി അവസാനിച്ചതായി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു .
പണം തന്ന എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ്റ് അയച്ചിട്ടുണ്ട് ഇനിയും കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു .സമ്മറി സ്റ്റേറ്റ് മെന്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .

കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്രയും പണം ലഭിച്ചത് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ ചാരിറ്റി നടത്തിയത് പണം ഉടൻ നാട്ടിൽ എത്തിച്ചു പ്രവീണിനു കൈമാറും

ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്‌സാണ്ടർ ,ആൻറ്റോ ജോസ് ,ബിനു ജേക്കബ് ,ജാസ്മിൻ മാത്യു ,മനോജ് മാത്യു ,ലാലു തോമസ് എന്നിവരോട് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..എന്നിവരാണ്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles