ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടന്ന ഓൾ യുകെ വടംവലി മൽസരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മൽസരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആർപ്പുവിളികളാലും സ്‌റ്റോക്ക് ലാൻഡ് ഗ്രീൻ സ്ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു.
8 ടീമുകൾ രണ്ട് ഗ്രൂപ്പിലായി മൽസരിച്ച അത്യന്തം വാശിയേറിയ മത്സരത്തിൽ ബിസിഎംസി, ടസ്ക്കേഴ്സ്, ഹെരിഫോർഡ് അച്ചായൻസ്, എവർഷൈൻ കാറ്റൻബറി തുടങ്ങിയ ടീമുകൾ സെമിഫൈനലിൽ എത്തി ചേർന്നു. വാശിയേറിയ സെമി ഫൈനലിന് ഒടുവിൽ ബിസിഎംസി, അച്ചായൻസ് എന്നീ ടീമുകൾ ഫൈനലിൽ എത്തി. ഫൈനലിൽ ഹെരിഫോർഡ് അച്ചായൻസ് ബിസിഎംസിയെ ബർമീംങ്ങ്ഹാമിന്റ മണ്ണിൽ തോല്പ്പിച്ച് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒന്നാം സമ്മാനമായ 801 പൗണ്ടും, ട്രാഫിയും, 45 കിലോ പോർക്കും കരസ്ഥമാക്കി. അച്ചായൻസിന്റെ ഈ വർഷത്തെ തുടർച്ചയായ ഏഴാമത്തെ കീരിടമായിരുന്നു ഇത്. അതുപോലേ അച്ചായൻസ് തുടർച്ചയായ 36 വലികളിൽ വിജയിച്ച് നില്ക്കുന്നു.
രണ്ടാം സ്ഥാനം ബിസിഎംസി ബർമിംങ്ങ്ഹാം, മൂന്നാം സ്ഥാനം ടസ്ക്കേഴ് ട്രൻബ്രിഡ്ജ് വെൽസ് നാലാം സ്ഥാനം എവർഷൈൻ കാൻറൺബറി, അഞ്ചാം സ്ഥാനം നെപ്റ്റ്യൂൺ കെയിംബ്രിഡ്ജ്, ആറാം സ്ഥാനം ഹണ്ടിങ്ങ്ടൺ ടീമും കരസ്ഥമാക്കി.
ബെസ്റ്റ് പുള്ളർ ബിജോ ജോർജ് (ബിസിഎംസി), ബെസ്റ്റ് യെങ്ങ് പുള്ളർ ജസ്റ്റിൻ ഫ്രാൻസിസ് (ടസ്‌ക്കേഴ്സ് ), ബെസ്റ്റ് എമർജിങ്ങ് ക്യാപ്റ്റൻ എൽബർറ്റ് ജോയി (ബർമിങ്ങ്ഹാം ബോയിസ്) എന്നിവരെയും തിരഞ്ഞ് എടുത്തു.
സാധാരണ നടക്കുന്ന വടംവലി മത്സരങ്ങളിൽ നിന്ന് വിത്യസ്ഥമായി കാഷ് പ്രൈസിനും, ട്രോഫിക്കും പുറമേ 45 കിലോ തൂക്കം ഉള്ള റോസ്റ്റ് പോർക്ക് കാണികളെയും, കളിക്കാരെയും ആവേശം കൊള്ളിച്ചു. മറ്റ് മൽസരങ്ങളിൽ സാധാര കാണാറുള്ള വീറും, വാശിയുമുള്ള മൽസരത്തിന് കഴിഞ്ഞാൽ എല്ലാവരും തിരിച്ച് പോകുകയാണ് ചെയ്യുക ‘ അതിന് പകരമായി ബിസിഎംസി ഓർഗനയിസ് ചെയ്ത ഈവനിങ്ങ് പാർട്ടിയിൽ എല്ലാ ടീമുകളും പങ്ക് എടുക്കുകയും വളരെ നല്ലൊരു കൂട്ടായ്മയായി മാറുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മാമാങ്കത്തിൽ ബിസിഎംസിയുടെ നേത്യത്ത പാടവം പറയേണ്ടതാണ് സാജൻ കരുണാകരന്റെ നേത്യത്തിൽ ഉള്ള ബിസിഎംസി ടീമായിരുന്നു മൽസരങ്ങൾ ക്രമീകരിച്ചത്. ടീമുകളെ ഓർഗനിയസ് ചെയ്യ്തത് സിറോഷ് ഫ്രാൻസിസും, മെയിൻ റെഫറിയായി ബിജു ജോൺ ചക്കാലക്കലും, ജോസഫ് ആൻറണി, ജെസിൻ ജോൺ എന്നിവർ ലൈൻ റഫറിമാരും, ജോളി തോമസ്, ജേക്കബ് വർഗീസ് തുടങ്ങിയവർ സൈഡ് റെഫറിമാരായും മൽസരങ്ങൾ ക്രമികരിച്ചു.
രാവിലെ ക്രിത്യം പത്തു മണിയോടു കൂടി മൽസരാർത്ഥികളുടെ വെയിറ്റ് ചെക്കുകയും, ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കൺവീനർ സാന്റോ ജേക്കബ് എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുകയും, ഫാദർ: ബിജു ചിറ്റൂപറമ്പൻ മൽസരങ്ങൾ ഉൽഘാടനം ചെയ്യുകയും, ഇടുക്കി ജില്ലാ സംഗമം കൺവീനൻ ജിമ്മി ജേക്കബ് എല്ലാ ടീമുകൾക്കും ആശംസകളും നേർന്നു.. മൽസരങ്ങൾ ക്രിത്യമായി ക്രമീകരിച്ചതിനാൽ വൈകിട്ട് അഞ്ച് മണിയോടുകൂടി മൽസരങ്ങൾ പൂർത്തിയാകുകയും ചെയ്തു. ജിമ്മി ജേക്കബ്, സാൻസ്റ്റോ ജേക്കബ്, റോയി പീറ്റർബ്രാ, സൈജു വേലംകുന്നേൽ തുടങ്ങിയവരുടെ നേത്യത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
Leave a Reply