കഠിനമായ തണുപ്പ് കാലമാണ് വരുന്നതെന്നും അമ്മയെ സുരക്ഷിത കേന്ദ്രത്തേക്ക് മാറ്റണമെന്ന് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്‍തി അധികൃതരോട് ആവശ്യപ്പെട്ടു. കശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സൗകര്യമുള്ള മറ്റെവിടേക്കെങ്കിലും അമ്മയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഇല്‍തിജ മുഫ്‍തി കത്തെഴുതി. ഒരു മാസം മുമ്പും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാറിനാകുമെന്നും ഇല്‍തിജ മുഫ്‍തി ട്വീറ്റില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരിന്‍റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ജയിലിലാണ്. ഡോക്ടര്‍ നടത്തിയ പരിശോധയില്‍ അവരുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിനും കാല്‍സ്യവും കുറവാണ്. ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യമില്ല. മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാന്‍ അപേക്ഷിക്കുകയാണെന്നും ഇല്‍തിജ മുഫ്‍തി പറഞ്ഞു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ