സണ്ണി ലിയോണിന് ഒപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ”വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. ”മച്ചാനെ, ഇത് പോരെ അളിയാ” എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.

മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ.

  തിളങ്ങിയത് വ്യാജ ഡിഗ്രിയുമായോ? ആലപ്പുഴ കോടതിയിലെ വക്കീലിനെതിരെ അന്വേഷണം മുറുകുന്നു. പ്രതി ഒളിവിൽ. സംഘാടന രംഗത്തും സജീവമായിരുന്നു

ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

 

View this post on Instagram

 

A post shared by Chemban Vinod Jose (@chembanvinod)