കൃഷിമന്ത്രിയെ കാണാന്‍ പോയ ഡിജിപി: മുഹമ്മദ് യാസിന് അബദ്ധംപറ്റി. കൃഷിമന്ത്രിയെ തേടി ഡിജിപി പോയത് റവന്യുമന്ത്രിയുടെ വീട്ടിലേക്ക്. റവന്യു മന്ത്രിയെ കൃഷിമന്ത്രിയായി തെറ്റിദ്ധരിക്കുകയായിരുന്നു. ഇ. ചന്ദ്രശേഖരനോട് സുനില്‍കുമാര്‍ അല്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഇത്ര പിടിയില്ലാത്തവരോ ഇന്റലിജന്‍സ് മേധാവിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ വിളിച്ചിട്ടല്ല ഡിജിപി വന്നതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമെന്ന് ഡിജിപി സംഭവത്തോടു പ്രതികരിച്ചു. ഡ്രൈവര്‍ വീട് മാറി കൊണ്ടുചെല്ലുകയായിരുന്നെന്നു മുഹമ്മദ് യാസിൻ  പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ