ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ശിവ്‌മോഗയില്‍ നിന്നുള്ള നാഗശ്രീ(18) യെ ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് ഒരു ടീച്ചർ ആകാനാണ് ഇഷ്ടമെന്നും എഞ്ചിനീയർ ആകാൻ ആഗ്രഹമില്ല, എന്നാൽ തന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെഴുതിയ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലിസ് ദി ഹിന്ദുവിനോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റൂംമേറ്റിനോട് തനിക്ക് സുഖമില്ലെന്നും ക്ലാസില്‍ വരുന്നില്ലെന്നും പറഞ്ഞ് റൂമിലിരിക്കുകയായിരുന്നു നാഗശ്രീ. തിരിച്ച് വന്ന സുഹൃത്ത്, വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും എന്നും പോലീസ് അറിയിച്ചു.