യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവസമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാസംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങള്‍യായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശപ്പറവകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കുകയാണ് ചെയ്തത്.

ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലി, ജോയിന്റ് കണ്‍വീനര്‍ സാന്റോ ജേക്കബിന്റെ പിതാവ് ജേക്കബ് കീഴേത്തുകുന്നേല്‍, ഷിന്റോ താണോലി തുടങ്ങിയവര്‍ ചേര്‍ന്ന് രാജാക്കാടുള്ള കരുണാ ഭവന് ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറി. ഇടുക്കി ജില്ലാസംഗമം അംഗങ്ങള്‍ അനാഥരും, അംഗ വൈകല്യം വന്നവരും, ബുദ്ധി വളര്‍ച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വ്യക്തികള്‍ക്ക് ഓണം നാളില്‍ ഒരു ദിനത്തെ അന്നത്തിനുള്ള തുക നല്‍കിയാണ് തങ്ങളുടെ സ്‌നേഹം പ്രകടമാക്കിയത്.

ഇടുക്കിജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും അംഗങ്ങളുടെ നല്ല സഹകരണവും വ്യക്തി ബന്ധങ്ങളും, കൂട്ടായ്മയും ആണ് ഈ സ്ഥാപനങ്ങള്‍ക്ക് ഈ സഹായം ചെയ്യാന്‍ ഇടയാക്കിയത്. ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിന് സമീപം കളളിമാലി എന്ന കൊച്ചു ഗ്രാമത്തില്‍ വൈദ്യുത ബോര്‍ഡില്‍ ജീവനക്കാരിയായിരുന്ന വാന്തുപറമ്പില്‍ ട്രീസ തങ്കച്ചന്‍ 1993ല്‍ ആണ് കരുണാ ഭവന് രൂപം കൊടുത്തത്. സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് വഴിവക്കില്‍ ഉപേക്ഷിക്കപ്പടുന്ന ചോരക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയ ശ്രൂശ്രൂഷയിലൂടെ ഇതിനോട് അകം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലും ആയി കഴിഞ്ഞു. പലരേയും വിവാഹാന്തസിലേക്ക് പ്രവേശിപ്പിക്കാനും ഇടയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

75 ഓളം അംഗങ്ങള്‍ ഉള്ള കരുണാഭവനില്‍ ബുദ്ധിമാന്ദ്യമുള്ളവരും, രോഗികളും, അനാഥരും ആയിട്ടുള്ളവരാണ് ഉള്ളത്. നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ആവശ്യമുണ്ട്.
കരുണാ ഭവന്റെ അഡ്രസും, ബാങ്ക് ഡീറ്റെയില്‍സും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Karuna Bhavan
Rajaakkadu.
Account No :
10561832367
IFSC code:
SBINO08689
SBI VELLATHOOVAL.
PH NO. 04868242555