ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുന്നവരുടെയും എണ്ണം ഉയരുന്നതായി റിപ്പോർട്ടുകൾ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളികൾ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായി ഗവൺമെന്റിന്റെ ഇന്റലിജൻസ്, സെക്യൂരിറ്റി, സൈബർ ഏജൻസിയായ ജിസിഎച്ച്ക്യു പ്രതികരിച്ചു. ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നവർ സ്റ്റേബിൾ ഡിഫ്യൂഷൻ എന്ന എ ഐ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നു. ചിത്രം ഏതു തരത്തിൽ വേണമെന്ന് സ്റ്റേബിൾ ഡിഫ്യൂഷൻ സോഫ്‌റ്റ്‌വെയറിലൂടെ വിവരിച്ചു നൽകിയാൽ അതനുസരിച്ചുള്ള ഇമേജ് ലഭിക്കും. ഇതാണ് ഇപ്പോൾ മോശമായ രീതിയിൽ ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുകെ പോലീസ് ഓൺലൈൻ ചൈൽഡ് അബ്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പറഞ്ഞു. നിർമ്മിച്ചെടുക്കുന്ന ചിത്രങ്ങൾ പിക്‌സിവ് എന്ന ജനപ്രിയ ജാപ്പനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റുചെയ്ത് പ്രൊമോട്ട് ചെയ്യുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പിക്‌സിവിന്റെ വക്താവ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക ഉള്ളടക്കമുള്ള എല്ലാ ഫോട്ടോ-റിയലിസ്റ്റിക് ചിത്രീകരണങ്ങളും മെയ് 31-ന് നിരോധിച്ചതായി അതിൽ പറയുന്നു.

എ ഐ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകളുടെ സ്വകാര്യതയ്‌ക്കോ അവകാശത്തിനോ അവരുടെ സുരക്ഷയ്‌ക്കോ അത് ഉളവാക്കാൻ സാധ്യതയുള്ള ഭാവി അപകടങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇന്റർനെറ്റും സാങ്കേതികവിദ്യയും വളരെ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ടെന്ന് പൊലീസും വിദഗ്ധരും പറയുന്നു.