മരിച്ചെന്ന വാർത്ത നിഷേധിച്ച് ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്റ്റലോൺ. ഇത്തവണ അർബുദ ബാധിതനായ സ്റ്റലോൺ മരിച്ചുവെന്ന വാർത്തയാണ് ഫേയ്സ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. രോഗബാധിതനെന്നു കാണിക്കാൻ ക്ഷീണിച്ചവശനായ സ്റ്റാലന്‍റെ ചിത്രങ്ങളും ഒപ്പം നൽകിയിരുന്നു. രോഗ വിവരം നടൻ മറച്ചുവെക്കുകയായിരുന്നെന്നും വാർത്തകളിൽ പറയുന്നു.

Please ignore this stupidity… Alive and well and happy and healthy… Still punching!

A post shared by Sly Stallone (@officialslystallone) on

എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തി. മണ്ടത്തരം പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ അദ്ദേഹം തനിക്കൊരു കുഴപ്പവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ മക്കളോടൊപ്പമുള്ളതും ജിമ്മിൽ പരിശീലിക്കുന്നതിന്റെ വിഡിയോയും സിൽവസ്റ്റർ സ്റ്റലോൺ പോസ്റ്റ് ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രീഡ് 2 വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രണ്ട് വർഷം മുൻപും സ്റ്റലോൺ മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

My final health Tip of the day… Enjoy! #slystalloneshop #gunnarpeterson #healthyfood

A post shared by Sly Stallone (@officialslystallone) on

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് സ്റ്റലോൺ‍. എഴുപത്-തൊണ്ണൂറ് കാലഘട്ടങ്ങളിലാണ് സ്റ്റലോന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ പുറത്ത് വന്നത്.