ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ സർക്കാരിന്റെ പുതിയ അഭയാർഥി നയങ്ങൾ നിരവധി കുടുംബങ്ങളെ തമ്മിൽ ഒരിക്കലും കാണാനാകാത്ത രീതിയിൽ അകറ്റുമെന്ന റിപ്പോർട്ടുകൾ ആണ് മാധ്യമങ്ങളിൽ വർത്തയായിരിക്കുന്നത്. യോർക്ക്ഷെയറിൽ താമസിക്കുന്ന സിംബാബ്‌വേ സ്വദേശിനിയായ കിം ഒൻപത് വർഷമായി തന്റെ 13 വയസുകാരനെ കാണാനാകാത്ത വേദനയിലാണ്. അഭയാർഥികൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളെ കൊണ്ടു വരുന്നതിനുള്ള നിയമപരിരക്ഷ നിർത്തിയതോടെ, അഭയം ലഭിച്ചാലും ഉയർന്ന വരുമാന നിബന്ധനകൾ നിറവേറ്റാതെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നയപ്രകാരം അഭയം ലഭിച്ച ശേഷം “പ്രൊട്ടക്ഷൻ വർക്ക് ആൻഡ് സ്റ്റഡി” വിസ എടുത്ത് ജോലി അല്ലെങ്കിൽ പഠനം തുടങ്ങേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയൂ. എന്നാൽ യു.കെ. പൗരന്മാർക്കുള്ള £29,000 വാർഷിക വരുമാന നിബന്ധന അഭയാർഥികൾക്കും ബാധകമാകുമെന്ന പുതിയ നിബന്ധന ആണ് ആശങ്ക ഉയർത്തുന്നത് . കിം ഇപ്പോൾ നേഴ്സിംഗ് പരിശീലനത്തിനുള്ള പ്രാരംഭ കോഴ്സിലാണ്. അതിനാൽ ഈ വരുമാനം നേടാൻ കുറഞ്ഞത് നാല് വർഷം എടുക്കും.

കുടുംബങ്ങളോട് ദൂരം പാലിക്കേണ്ടി വരുന്നതിന്റെ മാനുഷിക തലമാണ് അഭയാർഥി സഹായ സംഘടനകൾ ഉയർത്തികാട്ടുന്നത് . അതേസമയം പ്രാദേശിക ഭരണകൂടങ്ങൾ നേരിടുന്ന സമ്മർദം കണക്കിലെടുത്താണ് കുടുംബ സംയോജനം താൽക്കാലികമായി നിർത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു. പുതിയ നയം അഭയാർഥികൾക്ക് സ്ഥിരതാമസത്തിന് 20 വർഷം വരെ കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന വിമർശനവും ഉയരുന്നു.