മാവേലിക്കര നൂറനാട്ട് എൻഎസ്എസ് കരയോഗമന്ദിരത്തിലും സ്കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും റീത്തു വയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നൂറനാട് സ്വദേശികളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസുകാരും കുടശനാട് എൻഎസ്എസ് കരയോഗ അംഗങ്ങളുമാണ്.

കരയോഗമന്ദിരത്തിന് നേരെ കഴിഞ്ഞമാസമാണ് ആക്രമണം ഉണ്ടായത്. എൻഎസ്എസ് സ്കൂളിലെയും കൊടിമരത്തിൽ കരിങ്കൊടി നാട്ടി റീത്ത് വച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നൂറനാട് കുടശനാട് 1473–ാം നമ്പർ കരയോഗമന്ദിരത്തിലെയും സമീപത്തെ എൻഎസ്എസ് ഹൈസ്കൂളിലെയും കൊടിമരങ്ങളിലാണു കരിങ്കൊടി കെട്ടി താഴെ റീത്ത് വച്ചത്. റീത്തിൽ ‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ആദരാഞ്ജലി’ എന്ന് എഴുതിയിരുന്നു. അതേസമയം കൊല്ലം ജില്ലയിലെ പരവൂരിലെ എൻഎസ്എസ് കരയോഗമന്ദിരത്തിനു നേരെയും ആക്രമണവുമുണ്ടായിരുന്നു.