ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന യുവാവിനെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു. നെടുപുഴ പനമുക്ക് കാട്ടിപുരയ്ക്കല്‍ വീട്ടില്‍ ഡിബിന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അനൂപിന്റെ ഭാര്യയുമായി മരിച്ച ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളാണ്. എന്നാല്‍ പ്രണയിച്ചു വിവാഹിതരായ ഇവര്‍ക്കിടയില്‍ ഡിബിന്റെ കടന്നു വരവോടെ ബന്ധങ്ങള്‍ക്കിടയില്‍ അസ്വാരസങ്ങള്‍ പതിവായി തുടര്‍ന്ന് ഡിബിനും അനൂപും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഡിബിന്റെ തലയ്ക്ക് വെട്ടി അനൂപ് രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഡിബിന്‍ മരിച്ചു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ