ഇന്ന്  (ഏപ്രില്‍ 11)ലോക പാര്‍ക്കിന്‍സന്‍ ദിനം, പാര്‍ക്കിന്‍സന്‍ രോഗ ചികിത്സാ രംഗത്ത് ഫിസിയോ തെറാപ്പിയുടെ പ്രസക്തിയെക്കുറിച്ച് ദി ഗ്രേറ്റ് വെസ്റ്റെന്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൌണ്ടേഷന്‍ ട്രോബ്രിഡ്ജിലെ സ്പെഷ്യലിസ്റ്റ് ന്യൂറോ ഫിസിയോതെറാപ്പിസ്റ്റ് ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ എഴുതുന്നു…

വിറയാര്‍ന്ന കൈവിരലുകള്‍ ഉരുട്ടി, തുറിച്ചനോട്ടത്തോടെ , ശാരീരിക തുലനം മോശമായ അവസ്ഥയില്‍ സാവധാനം പാദങ്ങള്‍ ഉരസി ക്ലേശിച്ച് നടക്കുന്ന മുതിര്‍ന്ന വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. വര്‍ത്തമാന ആരോഗ്യ അറിവുകള്‍ തീരെയില്ലാതിരുന്ന പണ്ടു കാലങ്ങളില്‍ പലതരം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിപ്പോലും ഈ അവസ്ഥയെ ജനം കണ്ടിരുന്നു.1816 ല്‍ ഇംഗ്ലീഷ് സര്‍ജനും , പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ജെയിംസ് പാര്‍ക്കിന്‍സണ്‍ ,തന്റെ ചികിത്സ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ An Essay on Shaking pasly ‘ എന്ന പ്രബന്ധം ഈ ശാരീരികാവസ്ഥയെ കൂടുതല്‍ നിരീക്ഷിക്കുവാന്‍ ലോകത്തിനെ പ്രേരിപ്പിച്ചു. പ്രശസ്ത ഫ്രഞ്ച് ന്യൂറോ ളജിസ്റ്റായ Dr Jean martincharcot പാര്‍ക്കിന്‍സണ്‍ പ്രബന്ധങ്ങളെ ആഴത്തില്‍ പഠിക്കുകയും പ്രസ്തുത ശാരീരികാവസ്ഥയെ പാര്‍ക്കിന്‍സണ്‍ രോഗം ( parkinson disease) എന്ന് നാമകരണം ചെയ്ത് ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകള്‍ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു.ഇന്ത്യയിലും ഈ രോഗികളുടെ എണ്ണം കുറവല്ല. 1860 ല്‍ ‘കാര്‍ബിഡോപാ’ എന്ന രാസപദാര്‍ത്ഥ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ ആധുനിക വൈദ്യശാസ്ത്രം ഈ അവസ്ഥയുടെ ചികിത്സയില്‍ ഒരു ചുവട് മുന്നോട്ട് വെച്ചു.മസ്തിഷ്‌കവുമായിബന്ധപ്പെട്ട ബേസല്‍ഗാംഗ്ലിയ ( Basala ganglia) യുടെ ഭാഗമായ സബ്സ്റ്റാന്‍ഷ്യാനൈഗ്ര ( Substantia nigra) യിലെ നാഡീകോശങ്ങളുടെ ( dopaminergic neurones) നാശം മൂലം ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉദ്പാദനം ക്ഷയിക്കുകയും ശാരീരിക ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നു. ശാരീരിക ചലനങ്ങളുടെ മാന്ദ്യം ( bradykinesia) പേശീ മുറുക്കം ( Rigidtiy) വിറയല്‍ (Tremor) തുലനമില്ലായ്മ ശാരീരികാകൃതിയിലെ മാറ്റങ്ങള്‍ ( Balance & Postural issues ) എന്നിവ ഈ അവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങളാണ്. ഒപ്പം അവ്യക്തമായ സംസാരരീതി, നിര്‍വികാരമായ മുഖഭാവം, മുന്‍പിലേക്ക് കൂനിയുള്ള നടത്തം, നടക്കുമ്പോള്‍ അനുഭവപ്പെടുന്ന സംഭ്രമം, വീഴ്ച, ഭക്ഷണമിക്കാനുള്ള ബുദ്ധിമുട്ട്, മാനസീകമായ പിരിമുറുക്കം, തളര്‍ച്ച, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ് തുടങ്ങി അസംഖ്യം ശാരീരിക പ്രശ്‌നങ്ങളും ഇവരില്‍ നാള്‍ക്ക് നാള്‍ രൂപപ്പെടുന്നു.

രോഗനിര്‍ണ്ണയ രീതികള്‍ കാലാനുസൃതമായി മുന്നേറ്റം കൈവരിച്ചപ്പോള്‍ ഈ രോഗലക്ഷണങ്ങളുടെ അടിസ്ഥാനകാരണങ്ങളെ ശാസ്ത്രം പലതായി വിഭജിക്കുകയും അവയെ വത്യസ്തരോഗാവസ്ഥകളായി തരംതിരിച്ചു ചികിത്സാരീതികള്‍ ക്രമപ്പെടുത്തി. ശാരീരിക ചനങ്ങളെ ബാധിക്കുന്ന നാഡീരോഗങ്ങളെയെല്ലാം ചേര്‍ത്ത് ‘ ചലന വ്യതിയാന അവസ്ഥകള്‍ ‘ ( movement disorder Conditions) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. ഏകദേശം മുപ്പതോളം രോഗാവസ്ഥകള്‍ ഈ ഗണത്തില്‍ വരുന്നു. ഇതിലെ പ്രധാന അവസ്ഥയായ പാര്‍ക്കിന്‍സണ്‍ രോഗം അതുണ്ടാക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.

1 യഥാര്‍ത്ഥ പാര്‍ക്കിന്‍സണ്‍ അവസ്ഥ ( Typical)

മസ്തിഷ്‌ക കോശങ്ങളുടെ നാശവുമായി നേരിട്ടു ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥ.( dopamine defficiency)

2 പാര്‍ക്കിന്‍സോണിയന്‍ സിന്‍ഡ്രോം ( tAypical / Secondary )

മറ്റുചില രോഗ / ശാരീരിക / രാസപ്രവര്‍ത്തന വൈകല്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങള്‍ ഈ ഗണത്തില്‍ വരുന്നു. ഒരു പക്ഷെ ഇന്ന് കൂടുതലായി കണ്ടുവരുന്ന അവസ്ഥകള്‍ ഈ ഗണത്തില്‍പ്പെടുന്നു. പ്രധാനപ്പെട്ടവ

1 multiple system atrophy ( MSA)

മസ്തിഷ്‌ക കോശങ്ങളുടെ നാശം ഒന്നില്‍ കൂടുതല്‍ വ്യവസ്ഥകളെ ബാധിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. ക്രമരഹിതചലനം ( incordinatioറ) മൂലം ataxia ഇവിടെ കൂടുതലായി കാണുന്നു ഒപ്പം autonomic nervous ്യെേെem ത്തെ ബാധിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം, മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള വ്യതിയാനങ്ങള്‍ രോഗലക്ഷണങ്ങളാകുന്നു. ഡോപാമിന്‍ ഉള്‍പ്പെടെയുള്ള രാസമരുന്നുകളോട് മോശമായ പ്രതികരണമാണ് ഈ രോഗാവസ്ഥയ്ക്കുള്ളത്.ഷൈഡ്രാഗര്‍ സിന്‍ഡ്രോം (ShyDrager ്യെിdrome), സ്ട്രയേറ്റോനൈഗ്രല്‍ ഡീജെനറേഷന്‍ (tsriatonigral degeneration) and ഒലിവോ പോണ്‍ടോസെറിബെല്ലാര്‍ അട്രോഫി ( olivopontocerebellar tarophy )എന്നീ ഉപവിഭാഗങ്ങളും ഉണ്ട്.

2 Progressive Supranuclear Pasly (PSP)

ഇന്ന് ഈ ഗണത്തിലെ ഏറ്റവും അധികമായി കാണപ്പെടുന്ന അവസ്ഥ. ജീവിതത്തിന്റെ അറുപതുകളില്‍ തുടങ്ങുന്ന രോഗാവസ്ഥയില്‍ വീഴ്ചകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. തുടര്‍ന്ന് കണ്ണുകളുടെ സ്വാഭാവിക ചലനം കുറയുകയും ഭക്ഷണം വിഴുങ്ങുവാനും സംസാരിക്കുവാനും ബുദ്ധിമുട്ടുന്നു. സ്വാഭാവിക PD യെക്കാള്‍ വേഗത്തില്‍ മൂര്‍ച്ഛിക്കുന്ന ഈ അവസ്ഥയ്ക് ഇന്ന് പ്രത്യേക മരുന്നുചികിത്സകളൊന്നും ലഭ്യമല്ല.. എല്ലാം രോഗലക്ഷണങ്ങളുടെ നിയന്ത്രണവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 Dementia with Lewy bodies (DLB)

ചിട്ടയായി മൂര്‍ച്ഛിക്കുന്ന ഈ രോഗാവസ്ഥയില്‍ alpha്യെിuclein എന്ന മാസ്യം ( Protein )മസ്തിഷ്‌കത്തിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിക്കപ്പെടുന്നു. ഓര്‍മ്മ, ചിന്ത തുടങ്ങിയ വികാര കേന്ദ്രങ്ങളെ ബാധിക്കുകയും ഒപ്പം മറ്റു PD ലക്ഷണങ്ങളും പ്രകടമാകുന്നു… ഇവിടെയും ഒരു കൃത്യമായ ചികിത്സാമാര്‍ഗ്ഗം ഇല്ല.

4 Druginduced Parkinsonism

ചിലയിനം രാസമരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന PD ലക്ഷണത്തോടെയുള്ള അവസ്ഥ.മാനസീകരോഗ ചികിത്സയുമായി ബന്ധപ്പെട്ട് നല്‍കുന്ന ചില തരം മരുന്നുകള്‍ ഈ അവസ്ഥയ്ക് കാരണമാകുന്നു.

5 Vascular Parkinsonism (VP)

മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങളില്‍ തുടരെ തുടരെയുണ്ടാകുന്ന ആഘാതങ്ങള്‍ ( tSroke ) പിന്നിട് VP എന്ന അവസ്ഥയിലേക്ക് ചില രോഗികളെയെത്തിക്കുന്നു..

ഇപ്രകാരം പലവിധം അവസ്ഥകള്‍ എല്ലാം ഒരു ഗണത്തില്‍ വരുമ്പോഴും ഇതിന്റെ ചികിത്സാതലം ഇന്നും വൈദ്യശാസ്ത്രത്തിന് അപൂര്‍ണ്ണമാണ്. രാസപദാര്‍ത്ഥങ്ങളായ പല മരുന്നുകളും കാലക്രമേണയുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പക്ഷെ രോഗാവസ്ഥയെക്കാള്‍ ഗുരുതരവും ആണ്.ഒരു രോഗി അവസ്ഥ മൂര്‍ച്ഛിക്കുന്ന വേളയില്‍ കാട്ടുന്ന പലതരം ക്രമരഹിത ശാരീരിക ചലനങ്ങള്‍ക്കും കാരണം മരുന്നുകളുടെ പാര്‍ശ്വഫലം മാത്രം. മാത്രമല്ല സങ്കീര്‍ണ്ണാവസ്ഥയില്‍ പല മരുന്നുകളും ഈ രോഗാവസ്ഥയോട് പ്രതികരിക്കില്ലയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിലെ നശീകരണം സംഭവിച്ച നാഡീകോശങ്ങളെ ശസ്ത്രക്രിയയിലൂടെ കടത്തുന്ന ഇലക്ടോഡുകള്‍ ഉപയോഗിച്ച് നല്‍കുന്ന ഉദ്ദീപനം ( Deep brain stimulation .DBS ) ചിലയിനം രോഗാവസ്ഥകളില്‍ ഫലപ്രദമാണ്. രോഗശാന്തി എന്നതിനേക്കാള്‍ രോഗലക്ഷണങ്ങളുടെ പരമാവധി നിയന്ത്രണം എന്ന നിലയില്‍ വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാന്‍ വൈദ്യശാസ്ത്രം ആശ്രയിക്കുന്ന ഫിസിയോതെറാപ്പിയുടെ പങ്ക് വളരെ വലുതാണ്.ഒരു രീതിയില്‍ മരുന്നിനോടൊപ്പം തന്നെ ചിട്ടയായും ക്രമമായും നിത്യവും അത് അഭിവാജ്യഘടകമാകുന്നു.

ഒരു പാര്‍ക്കിന്‍സണ്‍ രോഗി തന്റെ ശാരീരിക വൈഷമ്യങ്ങളെ പരമാവധി ഫിസിയോതെറാപ്പി വഴി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അതുവഴി പല സങ്കീര്‍ണ്ണതകളെയും മറികടക്കുവാന്‍ കഴിയുന്നു.. അത് വീഴ്ചകളാകാം, പേശിചുരുക്കമാകാം, ദിനചര്യകളില്‍ ഉണ്ടാക്കുന്ന തടസ്സങ്ങളാകാം, എന്തിനേറെ ജീവനു തന്നെ ഭീഷണിയാകുന്ന ശ്വാസകോശ അണുബാധകളാകാം. ഇന്ന് പുനരധിവാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രോഗത്തിന്റെ പുനരധിവാസത്തിലും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ലേസര്‍ നിയന്ത്രിത ചലന സഹായികളും, രോഗീ സൗഹൃദമായ വീട്ടുപകരണങ്ങളും, വെര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള ചലനാത്മക വ്യായാമ ഉപാധികളും , ദൈനംദിന കാര്യങ്ങളെ കാര്യക്ഷമമാക്കുന്ന പലതരം ഉപകരണങ്ങളും എല്ലാം രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കുന്നവയാണ്. ഒപ്പം വിഷ്വല്‍, ഓഡിറ്ററി ക്യൂസ് എന്നീ തത്വങ്ങളില്‍ പരിശീലിപ്പിക്കുന്ന പലതരം വ്യായാമ ചികിത്സകള്‍ രോഗികള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

ഇന്ന് ലോകം പാര്‍ക്കിന്‍സണ്‍രോഗ ദിനമായി ആചരിക്കുന്ന ഈ വേളയില്‍ ലോകത്ത് വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഈ ദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. പാര്‍ശ്വഫലമരുന്നുകള്‍ കുറച്ച് ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന ഫിസിയോ തെറാപ്പി അടക്കമുള്ള പുനരധിവാസ ചികിത്സ മേഖലകളുടെ വികാസവും വളര്‍ച്ചയും ഈ വേളയില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ആയുര്‍ദൈര്‍ഘത്തില്‍ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്ന ഈ കേരള സംസ്ഥാനത്തും ഈ മേഖലയിലെ ഒരു ചികിത്സാ വിദഗ്ധര്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വം കൂടി ഊട്ടിയുറപ്പിക്കുന്നു ഈ ദിനാചരണം.. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടത്തപ്പെടുന്ന എല്ലാവിധ അവബോധന പരിപാടി കളും , ചികിത്സാ ക്യാമ്പുകളും ഈ രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കട്ടെയെന്ന് പ്രത്യാശിക്കുന്നു……..

സ്‌നേഹാദരങ്ങളോടെ.

ഡോ. മുഹമ്മദ്‌ ഷറഫുദ്ദീന്‍ പി.കെ