ഈജപ്തിലെ ഹവാരയില്‍ നിന്നു ലഭിച്ച അഞ്ചുവയസുകാരിയുടെ മൃതദേഹം ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 106 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മി രൂപത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മൃതദേഹത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിരിക്കുകയാണു ഗവേഷകര്‍. എക്‌സറേ സ്‌കാനിങ്‌വിദ്യ ഉപയോഗിച്ചാണു മൃതദേഹം പരിശോധിക്കുന്നത്. മമ്മിയുടെ മുഖഭാഗത്ത് ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത രീതിയില്‍ ഉള്ള പോര്‍ട്രൈറ്റ് മമ്മിയായാണ് അഞ്ചുവയസുകാരിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഈ കുട്ടിയുടെ മരണകാരണം എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണു ഗവേഷകര്‍. ചണത്തുണി കൊണ്ടു പൊതിഞ്ഞ ശരീരത്തിനു മൂന്ന് അടിയോളം മാത്രമാണു നീളം ഉള്ളത്. മുടി പിന്നിയ നിലയില്‍ പുറകിലേയ്ക്ക് ഇട്ടിരിക്കുകയാണ്. 1900 വര്‍ഷള്‍ക്കു മുമ്പ് എങ്ങനെ ഈ മമ്മി സജ്ജമാക്കി, ഇതിനായി എന്തൊക്കെ ഉപയോഗിച്ചു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാണ്. ഗാരെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മമ്മിയേക്കുറിച്ചു നോര്‍ത്ത വെസ്‌റ്റേണ്‍ സര്‍വകലാശലയിലെ ഗവേഷകരാണു നിര്‍ണ്ണായകമായ പഠനങ്ങള്‍ നടത്തുന്നത്.
എക്‌സറേ സാങ്കേതികവിദ്യ ഉപയോഗിച്ചാണു പഠനങ്ങള്‍ നടത്തുന്നത്. മനുഷ്യരുടെ മമ്മികളില്‍ ആദ്യമായാണ് ഈ സാങ്കേതിവിദ്യ ഉപയോഗിക്കുന്നത്. തേനീച്ചകളുടെ മെഴുകും നിറങ്ങളും ഉപയോഗിച്ചാണു മമ്മിയിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പെണ്‍കുട്ടി അന്നത്തെ സമുഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഗാരെറ്റ് മമ്മിയുടെ സിടി സ്‌കാനിങ് നടത്തിരുന്നു. ഇതില്‍ നിന്നാണു മമ്മിക്കുള്ളില്‍ ഉള്ളത് അഞ്ചുവയസുള്ള പെണ്‍കുട്ടിയുടെ ശരീരമാണ് എന്നു മനസിലായത്.
Leave a Reply