പത്തനാപുരത്ത് സ്വകാര്യ ഗോഡൗണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ജനത ജംഗ്ഷനു സമീപത്തെ സ്വകാര്യ ഗോഡൗണിലിനെ അഞ്ചാമത്തെ നിലയില്‍ നിന്നുമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ജോലിക്കാരാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണുന്നത്. ഇവര്‍ പത്തനാപുരം പൊലീസിനെ ഉടന്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി. എന്നാല്‍ മൃതശരീരം മനുഷ്യന്റേത് തന്നെയാണോന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. തലയോട്ടി ഒഴികെയുള്ള ചെറിയ എല്ലിന്‍ കഷ്ണങ്ങലാണ് ലഭിച്ചത്. തുടര്‍ന്ന് ബയോ വിദഗ്ധനും തുടര്‍ന്നുള്ള ഫോറന്‍സിക് പരിശോധനയിലാണ് മൃതശരീരം മനുഷ്യന്റേതാണെന്നു കണ്ടെത്തിയത്.കൂതല്‍ പരിശോധനക്കു ശേഷം മാത്രമേ മൃതശരീരം സ്ത്രിയോ, പുരുഷനോ പ്രായം, എന്നതിനെപറ്റിയുള്ള വ്യക്തത ലഭിക്കുകയുള്ളു. മൃതദേഹം ഗോഡൗണില്‍ വച്ചു കത്തിച്ചതിനു ശേഷം വേറെ എവിടെയെങ്കിലും മറ്റിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് അടുത്തുള്ള സെമിത്തേരിയില്‍ പൊലിസ് പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ