ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെങ്ങും മഹാമാരി പടർന്നുപിടിച്ചപ്പോൾ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ട സേവനമായിരുന്നു മലയാളി നേഴ്സുമാർ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെ ആരോഗ്യമേഖല പുതിയ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന അവസരത്തിൽ കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് കൂടുതൽ പരിഗണന നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ഒരു വിഭാഗം നേഴ്സുമാർ നേരിടുന്നത് കടുത്ത അനീതിയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് ഡ്യൂട്ടിക്കായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ഒരു വിഭാഗം നേഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിൻ്റെ പകുതി ശമ്പളം മാത്രമാണ് മറ്റൊരു വിഭാഗത്തിന് ലഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് ഡ്യൂട്ടിക്കായി ആരോഗ്യവകുപ്പ് നിയമിച്ച നഴ്സുമാർക്ക് 29, 000 മുതൽ 34, 000 രൂപവരെയാണ് ഒരു മാസം ശമ്പളമായി ലഭിക്കുന്നത്. ഇവരുടെ വേതനത്തിൻറെ മാനദണ്ഡം പിഎസ് സി ശമ്പളസ്കെയിലിലാണ്. എന്നാൽ ദേശീയ ആരോഗ്യ ദൗത്യം (എൻ എച്ച് എം ) വഴി നിയമിച്ച നേഴ്സുമാർക്ക് പ്രതിമാസം വെറും 17000 രൂപ മാത്രം ശമ്പളമായി ലഭിക്കുന്നതാണ് കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. കോവിഡ് രോഗികളുടെ പരിചരണം മുതൽ നൈറ്റ് ഡ്യൂട്ടി വരെ തുല്യമായ ജോലി ചെയ്യുന്ന രണ്ട് വിഭാഗം നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളത്തിലെ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരിക്കുന്നത്.