അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കുട്ടികളിൽ കൊറോണ വൈറസ് പരീക്ഷിക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി താത്കാലികമായി നിർത്തിവച്ചു. ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുതന്നെ കണ്ടെത്തിയില്ലെങ്കിലും മുൻകരുതലായാണ് പരീക്ഷണങ്ങൾ താത്കാലികമായി നിർത്തി വെച്ചതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു. ഫെബ്രുവരി മാസം മുതലാണ് 5 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചത്. ഘട്ടംഘട്ടമായി പരീക്ഷണം 200 കുട്ടികളിൽ നടപ്പാക്കാനായിരുന്നു പ്രാരംഭത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ പരീക്ഷണത്തിനായി പുതിയ വോളന്റീയേഴ്‌സിന് തിരഞ്ഞെടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ എത്ര പേരിൽ പരീക്ഷണങ്ങൾ നടന്നു എന്നതിൻെറ കണക്കുകളും പുറത്തുവിട്ടിട്ടില്ല.

യുകെയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വാക്‌സിനും രക്തം കട്ടപിടിക്കുന്നതുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്. രക്തം കട്ടപിടിക്കുന്ന പാർശ്വഫലവും ഓക്സ്ഫോർഡ് അസ്ട്രാസെനക്കവാക്‌സിൻ സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് തീർപ്പ് കൽപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വാക്സിൻ മേധാവി മാർക്കോ കവാലേരി ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഓക്സ്ഫോർഡ് വാക്‌സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ പാടേ തള്ളി കളയുന്ന പ്രതികരണമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺനടത്തിയത്. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും ഓക്സ്ഫോർഡ് വാക്‌സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ തള്ളി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നു. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.