ഗോമാതാനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കര്‍ണാടകയിലെ മന്ത്രി. യഡിയൂരപ്പ രാജിവെച്ചതിനു പിന്നാലെ നിലവിൽ വന്ന പുതിയ മന്ത്രിസഭയിലെ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ ഗോമാതാ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കർഷകരുടെ പേരിലും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിലും എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അവഗണിക്കപ്പെട്ടവരിൽ ഏറെയും യെഡിയൂരപ്പ പക്ഷക്കാരാണ്. എംഎൽഎമാർ രാജിഭീഷണി ഉയർത്തിയത് നേതൃത്വത്തിന് വന്‍ സമ്മര്‍ദമായിട്ടുണ്ട്. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി നിരവധി എം എൽ എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു എംഎൽഎ രാജിഭീഷണിയും മുഴക്കിയിട്ടുണ്ട്. തർക്കപരിഹാരം അസാധ്യമായതോടെ ഉപമുഖ്യമന്ത്രിമാരില്ലാതെയാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്.
Leave a Reply