സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

‘പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാനും വിഷലിപ്തമായ മാനസികാവസ്ഥ ഇല്ലാതാക്കാനും മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മെലീസ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെറുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ലെന്നും മെലീസ പറയുന്നു.

‘ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. കാരണം ലാളിത്യമാണ് യഥാര്‍ഥ സൗന്ദര്യം.’ മെലീസ വ്യക്തമാക്കുന്നു.