കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ഇന്നലെ വൈകിട്ട് 4.40ന് ഉദിയൻകുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. സൈക്കിൾ വാങ്ങാൻ നെയ്യാറ്റിൻകര സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരൻ കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാൻ റോഡിലേക്ക് ഓടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു.എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.