ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ന്യൂ കാസിൽ കേന്ദ്രമായി പുതിയ മിഷൻ രൂപീകൃതമാകുന്നു . ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ മിഷൻ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ആറരയ്ക്ക് വോക്കെർ ഔർ ലേഡി ആൻഡ് സെൻറ് വിൻസെന്റ് ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ പിതാവ് കാർമികത്വം വഹിക്കും , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മോൺ . ജിനോ അരീക്കാട്ട് എം സി ബി എസ് ,പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ . മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മറ്റ് വൈദികർ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികർ ആകും , വിശുദ്ധ കുർബാനയോടൊപ്പം കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും , സ്ഥൈര്യലേപന ശുശ്രൂഷയും നടക്കും .
വിശുദ്ധ കുർബാനയ്ക്ക് ശേഷം ദുക്റാന തിരുനാളിനു തുടക്കമായുള്ള കൊടിയേറ്റ് നടക്കും , തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും ,രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന , ലദീഞ്ഞ് എന്നിവ നടക്കും , പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കുർബാന നടക്കും . ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ കാർമ്മികനാകും , തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻ മാരായ ഷൈമോൻ തോട്ടുങ്കൽ 07737171244 , സോയി ജോസഫ് 07915618342 എന്നിവരുമായി ബന്ധപ്പെടുക .
പള്ളിയുടെ വിലാസം
Our lady and St VIncent Catholic Church
Monkchester Road
Newcastle upon Tyne
NE6 2TX
	
		

      
      



              
              
              




            
Leave a Reply