ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ അവസരം . ബൈബിൾ സംബന്ധിയായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10 ആയിരിക്കും. പേര് നിർദേശിക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാതിച്ചിരിക്കണം . കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം . നിങ്ങൾ നിർദേശിക്കുന്ന പേരുകൾ [email protected] എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം .ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത് .

ജൂൺ 10 ആണ് ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി . ജൂൺ 6 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . പതിമൂന്നാം തീയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും വികാരിജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് . രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രജിസ്റ്റേർഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ് http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പി ആർ. ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു .