ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉദ്‌ഘാടനം, പ്രമുഖ നേതാക്കൾ പങ്കെടുക്കും

ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉദ്‌ഘാടനം, പ്രമുഖ നേതാക്കൾ പങ്കെടുക്കും
January 24 06:52 2021 Print This Article

കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന് (ജനുവരി 23 ശനിയാഴ്ച) ഉച്ചയ്ക്ക് 2:30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8 മണി) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി കേരളാ കോൺഗ്രസ്സ് നേതാവ് ശ്രീ റോഷി അഗസ്റ്റിൻ പങ്കെടുക്കും. LDF UK കൺവീനർ സ.രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ AIC UK സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ യുകെയിലെ LDF ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ. ഷൈമോൻ തോട്ടുങ്ങൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ശ്രീ. മുരളി വെട്ടത്ത്‌ തുടങ്ങിയവർ സംസാരിക്കും.

യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണ എന്നിവർ അഭ്യർത്ഥിച്ചു

Zoom മീറ്റിങ്ങ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവെൻഷൻ തത്സമയം വീക്ഷിക്കാവുന്നതാണ്.

ലിങ്ക്   :       https://www.facebook.com/CPIMAIC/live

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles