ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമയിലെ നല്ല നടന്മാരാണെന്നുള്ളതിൽ തർക്കമില്ല. ഇപ്പോഴിതാ മിമിക്രിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. അച്ഛൻ സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വിഡിയോ വൈറലാകുകയാണ്. മല്ലികസുകുമാരൻ തന്നെയാണ് മകന്റെ ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന ആ രീതിയിൽ തന്നെയാണ് ഇന്ദ്രജിത്തും പറഞ്ഞ് കയ്യടി നേടുന്നത്. വൈറസാണ് ഇന്ദ്രജിത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. വൈറസ് ജൂണ്‍ 7 ന് തിയേറ്ററുകളില്‍ എത്തും. നേരത്തെ ഇന്ദ്രജിത്തും മക്കളും ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോയും വൈറലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ