ന്യൂഡൽഹി: ലോകത്തിനാവശ്യമായ കോവിഡ് വാക്സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഒ. മാർക്ക് സൂസ്മാൻ. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. കോവിഡ് മഹാമാരിക്കെതിരേയുള്ള ഇന്ത്യയുടെ പ്രവർത്തനത്തെയും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സൂസ്മാൻ അഭിനന്ദിച്ചു.
‘‘സാധ്യമായ എല്ലാ രീതികളുപയോഗിച്ചും ഇന്ത്യ കോവിഡിനെ തുരത്താൻ പ്രവർത്തിക്കുന്നുണ്ട്. അടുത്തവർഷം പ്രതിരോധ മരുന്നുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നമ്മളോരോരുത്തരും. വലിയൊരു ശതമാനം മരുന്നുകളുടെയും നിർമാണം ഇന്ത്യയിലെ ശക്തരായ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയായിരിക്കും നിർമിക്കുന്നത്. രോഗത്തിന്റെ അടുത്തഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനമേഖല അതായിരിക്കും’’ -അദ്ദേഹം പറഞ്ഞു.
Leave a Reply