പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ കടന്നെത്തിയ പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത സംഭവത്തില്‍ ഇന്ത്യന്‍ തിരിച്ചടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടു. ഒരു മിനുട്ടോളം നീളുന്ന വീഡിയോയില്‍ കാണിക്കുന്നത്. ഇതിന് ശേഷം ശക്തമായ വെടിവെയ്പ്പും വീഡിയോയില്‍ കാണാം.
കഴിഞ്ഞ വാരമാണ് കൃഷ്ണ ഘാട്ടി മേഖലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് കരസേനയുടെ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിങ്ങും ബിഎസ്എഫിന്റെ 200ാംബറ്റാലിയനിലെ പ്രേംസാഗറുമാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുകയായിരുന്ന കരസേന അതിര്‍ത്തി സുരക്ഷാസേന സംയുക്ത സംഘത്തിനുനേരെ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാക് കരസേനയുടെ പ്രത്യേക അതിര്‍ത്തി കര്‍മസംഘമാണ് (ബാറ്റ്) ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭടന്മാരുടെ തലയറുത്ത് പാക്‌സൈന്യം അനാദരവ് കാട്ടിയത്. അതിന് ശേഷം ഇന്ത്യ തിരിച്ചടി നല്‍കണം എന്ന രീതിയില്‍ രാജ്യത്ത് വാദങ്ങള്‍ ഉയരുന്നതിനിടയിലാണ് സൈന്യത്തിന്റെ തിരിച്ചടി.
Leave a Reply