ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) അന്തിമഘട്ടത്തിലാണെന്ന് സൂചന. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇതു വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായി കണക്കാക്കുന്ന ഈ ഉടമ്പടി, ഏകദേശം 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന വലിയ വിപണി സൃഷ്ടിക്കും.

ചൈനയോടുള്ള അമിത ആശ്രയം കുറച്ച് വിശ്വസ്ത പങ്കാളികളുമായി വ്യാപാരം ശക്തിപ്പെടുത്തുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. ഈ സാഹചര്യത്തിൽ ഇന്ത്യ പ്രധാന പങ്കാളിയായി മാറുന്നു. കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കാനും ഉൽപ്പാദന രംഗത്ത് മുന്നേറ്റം നേടാനും കഴിയും. ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കരാർ പൂർത്തിയാക്കാൻ ചില വിഷയങ്ങളിൽ ഇനിയും ധാരണ വേണം. ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നതാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. ഇന്ത്യ വിദഗ്ധ തൊഴിലാളികൾക്ക് വിസാ ഇളവും യാത്രാ സൗകര്യങ്ങളും ആവശ്യപ്പെടുന്നു. അടുത്ത ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഈ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.