വനിതാ ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ  വിക്കറ്റ് നഷ്ടമായി. മഴമൂലം മൂന്നുമണിക്കൂറിലേറെ വൈകിയാണ് മല്‍സരം ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ നാലുമല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ച ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.