കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ സെപ്തംബർ 13 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ട് കോടതിയുത്തരവ്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചതെങ്കിലും 10 ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ശിവകുമാറിനെ അദ്ദേഹത്തിന്റെ കുടുംബത്തിനും വക്കീലന്മാർക്കും എല്ലാദിവസവും ചെന്ന് കാണാനുള്ള അനുവാദമുണ്ടായിരിക്കും. അരമണിക്കൂർ നേരമാണ് അനുവദിക്കുക.

കഴിഞ്ഞദിവസമാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തോട് ശിവകുമാർ സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതി പറഞ്ഞിരുന്നു. എന്നാൽ കുറ്റസമ്മതം ചെയ്യാത്തത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലാണെന്ന് പറയരുതെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

അതെസമയം പൊലീസ് സ്റ്റേഷനിൽ നിന്ന് ഡികെ ശിവകുമാറിന്റേതായി ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. രാജ്യത്തെ നിയമത്തെക്കാൾ കരുത്താർജിച്ചിരിക്കുകയാണ് രാഷ്ട്രീയ പകപോക്കല്‍‌ എന്ന് ഈ വീഡിയോയിൽ ശിവകുമാർ പറയുന്നു