ഇന്ത്യയിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളും കലകളും ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമായി മാറിയിരിക്കുന്നു . കണക്കുകൾ പ്രകാരം വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഏഷ്യൻ രാജ്യം ഇന്ത്യയാണ് . ഈ വർഷം ജൂൺ 28 നും സെപ്റ്റംബർ 8 നും ഇടയിൽ മാത്രം യുകെയിൽ നിന്ന് 87, 000 വിമാന ടിക്കറ്റുകൾ ഇന്ത്യയിലേയ്ക്ക് വിനോദസഞ്ചാരത്തിനായി ബുക്ക് ചെയ്തിട്ടുണ്ട് . എന്നാൽ ചൈനയിലേയ്ക്ക് 49 , 137 ഉം തായ്‌ലൻഡിലേയ്ക്ക് 29,870 ടിക്കറ്റുകൾ മാത്രമേ ബുക്കു ചെയ്തിട്ടുള്ളൂ . ഇതിനർത്ഥം ചൈനയിലും തായ്‌ലാൻഡിലും കൂടി വരുന്നതിനേക്കാൾ കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യയിലേയ്ക്ക് മാത്രമായി എത്തുന്നു എന്നുള്ളതാണ് . ഇത് ഇന്ത്യയിലെ ടൂറിസത്തിന് ആവേശകരമായ വാർത്തയാണെന്ന് ട്രാവൽ പോർട്ടിൻെറ റീജിയണൽ മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ഹെർബർട്ട് പറഞ്ഞു . വരും വർഷങ്ങളിലും ഈ പ്രവണത തുടരുമെന്നതാണ് കരുതുന്നത് എന്ന് അദ്ദേഹം കൂട്ടിചേർത്തു .
കേരളത്തിൽ നിന്ന് മൂന്നാർ ,ആലപ്പുഴയിലെ ഹൗസ് ബോട്ട് സവാരി , ഫോർട്ട് കൊച്ചി തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും യുകെയിൽ നിന്ന് വിനോദസഞ്ചാരികൾ സന്ദർശകരായിട്ടുണ്ട് . പോയ വർഷം 16 .91 ലക്ഷം കോടി ഡോളറാണ് ഇന്ത്യയ്ക്ക് ടൂറിസം മേഖലയിൽനിന്നു തന്നെ ലഭിച്ചത് . 42 . 673 ദശലക്ഷം തൊഴിലവസരങ്ങൾ ടൂറിസം മേഖലയോടനുബന്ധിച്ച് സൃഷ്‌ടിക്കപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു . പക്ഷെ കഴിഞ്ഞ 2 വർഷമായി തുടർച്ചയായി ഉണ്ടായ പ്രളയവും പ്രകൃതി ഷോഭങ്ങളും കേരളത്തിൻെറ ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയായെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി . 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന മുന്നാറിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാൻ പോലും പ്രളയത്തിലും മണ്ണിടിച്ചിലിലും മൂലം കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു .
Leave a Reply