ഗോള്‍ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 508 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 47 റണ്‍‍സെടുത്ത അശ്വിനേയും നുവാന്‍ പ്രദീപ് പുറത്താക്കി. ഇതോടെ മല്‍സരത്തില്‍ പ്രദീപിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. അജിങ്ക്യ രഹാനെ 57ഉം വൃദ്ധിമാന്‍ സാഹ 16 റണ്‍സെടുത്തും മടങ്ങി.