ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചപ്പോൾ ഇന്ത്യയിലെ സമ്പന്നരിൽ പലരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരംഭിച്ചു. തങ്ങളുടെ നിക്ഷേപങ്ങൾക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ പൗരത്വമോ താമസിക്കാനുള്ള അവകാശമോ വാഗ്ദാനം ചെയ്യുന്ന വിസ പ്രോഗ്രാമുകളിലൂടെ വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. ഇന്ത്യൻ കോർപ്പറേറ്റ് വ്യവസായികൾക്കിടയിൽ പതിവായ ഒന്നാണ് നികുതി ഭീകരത (ടാക്സ് ടെറർ). ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫെ കോഫി ഡേയുടെ സ്ഥാപകനും ഉടമയുമായ വി.ജി. സിദ്ധാർത്ഥ 2019 ൽ മരിക്കുന്നതിനു മുമ്പ് ആദായനികുതി വകുപ്പിന്റെ മുൻ ഡയറക്ടർ ജനറൽ തന്നെ ഉപദ്രവിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ആദായനികുതി വകുപ്പിന്റെ നികുതി തിരയലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൂന്നിരട്ടിയിലധികമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014 മുതൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യംവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ആഗോള വെൽത്ത് മൈഗ്രേഷൻ അവലോകന റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം കോടീശ്വരന്മാരാണ് 2020 ൽ മാത്രം രാജ്യം വിട്ടുപോയത്. ഹെൻലി & പാർട്‌ണേഴ്‌സ് (എച്ച് ആൻഡ് പി) പട്ടികയിലാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് ഹെന്‍ലി & പാര്‍ട്ണേഴ്സ് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ മധ്യത്തിൽ ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ചിരുന്നു. ജീവിതവും സ്വത്തുക്കളും ആഗോളവത്കരിക്കാൻ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരെ സ്വാധീനിച്ച പ്രധാന ഘടകമാണ് കോവിഡ് 19. കാരണം ഇത് അവരെ കൂടുതൽ സമഗ്രമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി ഹെൻലി ആന്റ് പാർട്‌ണേഴ്‌സിലെ ഗ്രൂപ്പ് ഹെഡ് ഡൊമിനിക് വോളക് വെളിപ്പെടുത്തുകയുണ്ടായി.

‘ഗോൾഡൻ വിസ’ പ്രോഗ്രാം നടത്തുന്ന പോർച്ചുഗൽ പോലുള്ള രാജ്യങ്ങളും മാൾട്ട, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങളാണെന്ന് എച്ച് ആൻഡ് പി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആളുകൾ സ്വന്തം രാജ്യത്ത് നിന്ന് പണം മുഴുവൻ എടുത്ത് ബിസിനസ്സ് ബന്ധം വിച്ഛേദിക്കുന്നതിനുപകരം മറ്റൊരു രാജ്യത്ത് പണം നിക്ഷേപിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് ഉചിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ പലപ്പോഴും ആദ്യം പുറത്തുപോകുന്നവരായതിനാൽ ഇത് വരാനിരിക്കുന്ന മോശം കാര്യങ്ങളുടെ അടയാളമായി കാണാമെന്നു ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള വെൽത്ത് ഇന്റലിജൻസ് ഗ്രൂപ്പായ ന്യൂ വേൾഡ് വെൽത്ത് റിസർച്ച് ഹെഡ് ആൻഡ്രൂ അമോയിൽസ് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രത്തോട് പറഞ്ഞു.