ബ്ലോഫൊണ്ടെയ്ൻ: അഞ്ച് ഓവറിൽ പത്ത് വിക്കറ്റ് വിജയവുമായി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 41 റൺസിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ടോസ് നേടിയ ഇന്ത്യ ജപ്പാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ ജപ്പാൻ നിരയിൽ ആർക്കും തന്നെ തിളങ്ങാനായില്ല. 22.5 ഓവറിൽ ഇന്ത്യ ജപ്പാനെ 41 റൺസിന് പുറത്താക്കി. ഏഴ് റൺസ് വീതമെടുത്ത ഷൂ നോഗുച്ചി, കെന്റോ ഡൊബെൽ എന്നിവരാണ് ജാപ്പനീസ് നിരയിലെ ടോപ്പ് സ്കോറർമാർ. അഞ്ച് ജപ്പാൻ താരങ്ങളെ അക്കൗണ്ട് പോലും തുറക്കാൻ അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ പുറത്താക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്ന് മെയ്ഡിൻ ഉൾപ്പടെ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയാണ് ജപ്പാന്രെ തകർച്ചയിൽ നിർണായ പങ്കുവഹിച്ചത്. കാർത്തിക് ത്യാഗി മൂന്ന് വിക്കറ്റും ആകാശ് സിങ് രണ്ടും വിദ്യാദർ പട്ടീൽ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ യശ്വസി ജയ്സ്വാൾ 29 റൺസും കുമാർ കുശഗ്ര 13 റൺസുമെടുത്തപ്പോൾ ഇന്ത്യയ്ക്ക് ജയം. നേരത്തെ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ജനുവരി 24ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.