ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ദാരുണമായ തോല്‍വികള്‍ക്ക് ഇനി ബീഫിനെ പഴിക്കാം. മലയാളികള്‍ പൊറോട്ടയും ബീഫും കഴിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുമ്പോള്‍ ബിഫ് മെനുവില്‍ ഉള്‍പ്പെടുത്തി ഇംഗ്ലീഷുകാര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപണം. ശരാശരി ഉത്തരേന്ത്യക്കാര്‍ക്ക് ബിഫ് കഴിക്കുക മഹാപാപമാണ്.ഗോഹത്യ കൊടും പാതകമായി കണക്കാക്കുന്ന ഇന്ത്യന്‍ ടീമിന്റെ മുന്നിലേക്ക് നല്‍കിയ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ പര്യടനം ദുരന്തത്തിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ഭക്ഷണ മെനുവിനെ ചൊല്ലി കലാപത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തകര്‍ന്ന ഇന്ത്യ ലോര്‍ഡ്‌സ് ടെസ്റ്റിലും പ്രതീക്ഷകള്‍ ബാക്കിവെയ്ക്കാതെ തോല്‍വിയടഞ്ഞിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
ക്രിസ് വോക്‌സും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും തല്ലി തളര്‍ത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ബീഫ് മെനുവില്‍ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് ഇന്ത്യയുടെ തോല്‍വിയെന്നാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യയുടെ തോല്‍വിയോടൊപ്പം ഇപ്പോള്‍ ചര്‍ച്ചായാകുന്നത് മൂന്നാം ദിനം ഉച്ചയ്ക്ക് ഇന്ത്യന്‍ ടീം കഴിച്ച ഭക്ഷണമാണ്. ലഞ്ച് മെനുവിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് ‘ഡക്കി’ല്ലേയെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ ആ മെനുവിലെ ബീഫിനെച്ചൊല്ലിയാണ് വിവാദം. ചിക്കനും ചെമ്മീനും ബീഫ് പാസ്തയും പനീറുമെല്ലാം മെനുവിലുണ്ട്. ഇതില്‍ ബീഫ് പാസ്ത എന്തിന് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് നല്‍കി എന്നാണ് ഒരുകൂട്ടം ആളുകള്‍ ചോദിക്കുന്നത്. ബീഫോ ? ഇതെങ്ങനെ സമ്മതിച്ചുകൊടുക്കും? എന്നാണ് ഒരു ട്വീറ്റ്. ഇത് അംഗീകരിക്കാനാവില്ലെന്നും അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആരാധകര്‍ മുറവിളി കൂട്ടുന്നു.
അതേസമയം, കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്കെതിരെ നടപടിയുമായി ബിസിസിഐ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രിയില്‍ നിന്നും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം നിലനിര്‍ത്തി പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയവും ക്യാപ്റ്റന്‍ ആവശ്യപ്പെട്ട ടീമും നല്‍കിയിട്ടും എന്തുകൊണ്ടാണ് പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ബിസിസിഐ ചോദിക്കുന്നത്.
ഇവര്‍ക്ക് പുറമെ പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം മാത്രം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അതേസമയം, നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയില്ലെന്നും മത്സരങ്ങള്‍ തമ്മില്‍ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തയാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന ന്യായം പറയാന്‍ ടീമിനാകില്ലെന്നും ഇത്തവണ പരിമിത ഓവര്‍ മത്സരങ്ങള്‍ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണെന്നും ബിസിസിഐയുടെ പ്രതിനിധികളിലൊരാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
‘ സീനിയര്‍ ടീമിന്റെ പര്യടനം നടക്കുമ്പോള്‍ത്തന്നെ നിഴല്‍ പരമ്പരയ്ക്കായി എ ടീമിനേയും നാം അയച്ചിരുന്നു. സീനിയര്‍ ടീം അംഗങ്ങളായ മുരളി വിജയ്ക്കും അജിങ്ക്യ രഹാനെയ്ക്കും എ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, കാരണം ചോദിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്,’ അദ്ദേഹം പറയുന്നു.
ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുള്‍പ്പെടെ കോഹ്‌ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ട്. അതേസമയം, പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍വമമഗ വിരാട് കോഹ്‌ലിക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേരാണ് പരിഗണനയില്‍.
Leave a Reply