ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ ബാറ്റ്സമാന്‍മാരും കീവീസ് ബോളര്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ശ്രദ്ധേയമാകുക. എട്ടുതവണ ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്.

ലീഗ് മല്‍സരങ്ങളിലെ ആധികാരികജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങുക. മധ്യനിരയിലെ അസ്ഥിരത ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യന്‍ടീം ഫോമിലാണ്. ഈ ടൂര്‍ണമെന്‍റില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും ചേര്‍ന്ന് ശ്രീലങ്കയക്കതിരെ അടിച്ചെടുത്തത്. ഇരുവം സെഞ്ചുറികള്‍ നേടി ഫോമിലാണ്. മൂന്നാമനായി കോലിയെത്തും. നാലാമനായി ഋഷഭ് പന്തും പിന്നാലെ ധോണിയും പാണ്ഡ്യയും എത്തുന്നതോടെ ബാറ്റിങ് കടലാസില്‍ ശക്തമാണ്. ഷമി, ഭൂവനേശ്വര്‍ കുമാര്‍, ബുംറ എന്നിവര്‍ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ആരെ കളിപ്പിക്കണമെന്ന് അന്തിമതീരുമനം ടോസിനെ ഉണ്ടാകൂ. രവീന്ദ്രജഡേജയെ കുല്‍ദീപിനൊപ്പം ഇലവനില്‍ നിലനിര്‍ത്താനുള്ള സാധ്യതകളേറെയാണ്.

മറുവശത്ത് ബോളിങാണ് ന്യൂസീലന്‍ഡിന്‍റെ കരുത്ത്. ബോള്‍ട്ട്, ഫെര്‍ഗൂസന്‍, മാറ്റ് ഹെന്‍‍റി, നീഷം അടങ്ങുന്ന നിര അതിശക്തമായ ലൈനപ്പാണ്. കരുത്തുറ്റ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങിനെ ഇവര്‍ വെള്ളം കുടിപ്പിക്കാന്‍ സാധ്യതകളേറെയാണ്. ബാറ്റിങാണ് വില്യംസണ് തലവേദനയാകുക. ഓപ്പണിങ് സഖ്യം ഇതുവരെ ഫോമിലാകാത്തതും മറ്റുബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താതതും ടീമിന് തിരിച്ചടിയാണ്. ക്യാപ്്റ്റന്‍ കെയിന്‍ വില്യംസണ്‍ മാത്രമാണ് ഈ ടൂര്‍ണമെന്‍റില്‍ മികച്ച ഫോം കണ്ടെത്തിയിട്ടുള്ളത്. ലോകകപ്പില്‍ ഇരുടീമുകളും എട്ട് തവണ ഏറ്റുമുട്ടിയിട്ടുള്ളപ്പോള്‍ നാല് തവണ കീവിസ് ജയിക്കുകയും മൂന്ന് തവണ ജയം ഇന്ത്യക്കൊപ്പവുമായിരുന്നു. ഒരു മല്‍സരം ഫലം കണ്ടില്ല.