മഴകാരണം മുടങ്ങിയ ഇന്ത്യ – ന്യൂസീലന്‍ഡ് സെമി ഫൈനല്‍ മല്‍സരം ഇന്ന് പുനരാരംഭിക്കും . 46.1 ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിതടസപ്പെടുത്തിയത് .മൂന്നുറണ്‍സുമായി ടോം ലാഥവും 67 റണ്‍സുമായി റോസ് ടെയിലറുമാണ് ക്രീസില്‍ . ഇന്നും മഴകാരണം മല്‍സരം ഉപേക്ഷിച്ചാല്‍ ഐസിസി നിയമമനുസരിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും .
മാഞ്ചസ്റ്ററില്‍ ആദ്യം പെയ്തിറങ്ങിയത് ജസപ്രീത് ബുംറയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തീപ്പൊരി പന്തുകള്‍ . പന്ത് തൊടാനാകാതെ കീവീസ് ബാറ്റ്സ്മാന്‍ ക്രീസില്‍ കാഴ്ചക്കാരായി . ആദ്യ റണ്‍സ് നേടാനായത് മൂന്നാം ഓവറില്‍ . പിന്നാലെ സമ്മര്‍ദത്തിന് കീഴടങ്ങി ഗപ്റ്റില്‍ പുറത്ത് .
നാലുറണ്‍സ് ശരാശരിക്ക് മുകളില്‍ പോയില്ല കീവീസ് ഇന്നിങ്സ് . മൂന്നാം വിക്കറ്റില്‍ ഒന്നിച്ച കെയ്ന്‍ വില്യംസനും റോസ് ടെയ്‍ലറും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ 29ാം ഓവറില്‍ കീവീസ് സ്കോര്‍ 100 കടന്നു . 95 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 65 റണ്‍സെടുത്ത് വില്യംസന്‍ മടങ്ങിയതോടെ പ്രതീക്ഷയത്രയും റോസ് ടെയ്്്ലറില്‍ . 22 റണ്‍സ് എടുത്ത് നില്‍ക്കെ ധോണി ടെയ്്്ലര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കി . പിന്നാലെ ആദ്യ പന്തില്‍ തന്നെ റിവ്യൂ നഷ്ടപ്പെടുത്തിയതിന് ഒരിക്കല്‍ കൂടി റോസ് ടെയിലറുടെ വിക്കറ്റ് ഇന്ത്യയ്ക്ക് വിലയായി നല്‍കേണ്ടി വന്നു
അര്‍ധസെഞ്ചുറി പിന്നിട്ട ടെയ്്ലര്‍ ടീം സ്കോര്‍ 200 കടത്തി. 40ഓവറിന് ശേഷം ടോപ് ഗിയറിലായ കീവീസ് ഒന്‍പത് റണ്‍സ് ശരാശരിയില്‍ സ്കോര്‍ . തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ചഹലിനെ . ചഹലിന്റെ അവസാന ഓവറില്‍ അടിച്ചുകൂട്ടിയത് 18 റണ്‍സ് . 47ാം ഓവറില്‍ മഴയെത്തിയതോടെ മാഞ്ചസ്റ്ററിലെ പോര് രണ്ടാം ദിനത്തിലേയ്ക്ക് . 3 ഓവറും അഞ്ചുപന്തുകളും . ഇതില്‍ രണ്ടോവര്‍ എറിയുക എട്ടോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും
Leave a Reply