പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള എട്ട് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 46കാരനായ ലിയാന്‍ഡര്‍ പേസ് ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടെന്നീസ് ടീമില്‍ തിരിച്ചെത്തി. പ്രമുഖ താരങ്ങളായ സുമിത് നഗാല്‍, രാംകുമാര്‍ രാംനാഥന്‍, ശശികുമാര്‍ മുകുന്ദ്, രോഹന്‍ ബൊപ്പണ്ണ എന്നിവരും ടീമിലുണ്ട്. ജീവന്‍ നെടുഞ്ചേഴിയന്‍, സാകേത് മൈനേനി, സിദ്ധാര്‍ഥ് റാവത്ത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
സുരക്ഷാ കാരണങ്ങളാല്‍ പ്രമുഖതാരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ടീമില്‍ ആദ്യമായി മൂന്ന് ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍ ഇടം നേടിയെന്നതും പ്രത്യേകതയാണ്. ബൊപ്പണ്ണ, പേസ്, നെടുഞ്ചേഴിയന്‍ എന്നിവരാണ് ടീമിലെ ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍.
വ്യക്തിപരമായ കാരണങ്ങളാല്‍ ദിവിജ് ശരണും പ്രജ്നേഷ് ഗുണ്ണേശ്വരനും വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നതിനാല്‍ ഇവരെ പരിഗണിച്ചില്ല. സെപ്റ്റംബര്‍ 14-15 തീയതികളില്‍ നടത്താനിരുന്ന മത്സരത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ പരിക്ക് കാരണം നാഗല്‍ ഉള്‍പ്പെട്ടിരുന്നില്ല. നവംബര്‍ 29-30 തീയതികളിലായി പാക്കിസ്ഥിനെ ഇസ്ലാമാബാദിലാണ് മത്സരം.
Leave a Reply