ധർമശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തി ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് തുടക്കം. 36 ഡിഗ്രിയിൽ അധികമാണ് പകൽ ഇവിടെ ചൂട്. അടുത്ത ട്വന്റി20 ലോകകപ്പിനു മുൻപു സീനിയർ ടീമിൽ സ്ഥാനം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അവർക്കു മുന്നിൽ. 3 മത്സര പരമ്പരയിലെ ആദ്യ ട്വന്റി20യിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. 18, 22 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.
ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര (ഈ പരമ്പരയിൽ ബുമ്ര വിശ്രമത്തിലാണ്) – നിലവിലെ സ്ഥിതിയിൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പുള്ള 4 താരങ്ങൾ ഇവരാണ്. പ്ലേയിങ് ഇലവനിൽ ബാക്കിയുള്ള 7 സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഇതിലൊന്നു സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ മനീഷ് പാണ്ഡെ മുതൽ രാഹുൽ ചാഹർ വരെയുള്ളവരുണ്ട്.
ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും പകരം ദീപക് ചാഹർ, നവ്ദീപ് സെയ്നി എന്നിവർ. ഓൾറൗണ്ടർ സ്ഥാനത്തു രവീന്ദ്ര ജഡേജയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തി ക്രുനാൽ പാണ്ഡ്യ. സ്പിൻ വിഭാഗത്തിൽ യുസ്‌വേന്ദ്ര ചെഹലിനു പകരം വാഷിങ്ടൻ സുന്ദർ – പരിവർത്തനത്തിന്റെ പാതയിലാണ് ഇന്ത്യൻ ട്വന്റി20 ടീം. വിൻഡീസ് പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഈ കോംബിനേഷൻ തന്നെയാകും പിന്തുടരുക. 4–ാം നമ്പറിൽ ഋഷഭ് പന്ത് വരുമോ അതോ വിൻഡീസിനെതിരെ മികവു തെളിയിച്ച ശ്രേയസ് അയ്യർ ഇറങ്ങുമോ എന്നു കണ്ടറിയണം.
മറുവശത്ത് സമഗ്രമായ ഉടച്ചുവാർക്കലിന്റെ കാലമാണു ദക്ഷിണാഫ്രിക്കയ്ക്ക്. വെറ്ററൻ താരം ഫാഫ് ഡുപ്ലെസിക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൻ ഡി കോക്കിനെ പുതിയ ട്വന്റി20 ക്യാപ്റ്റനാക്കിയതാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. ഡേവിഡ് മില്ലർ, കഗീസോ റബാദ എന്നിവരാണു ടീമിലെ മറ്റു പരിചയസമ്പന്നർ. ട്വന്റി20 വൈസ് ക്യാപ്റ്റൻ റസ്സി വാൻഡർ ദസ്സർ ആകെ കളിച്ചിരിക്കുന്നത് 7 രാജ്യാന്തര ട്വന്റി20കൾ മാത്രമാണ്. ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയിൽ റീസ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ തുടങ്ങിയവർക്കും ഫോം കണ്ടെത്താനായി എന്നതാണ് അവർക്കുള്ള ആശ്വാസം. എ.ബി. ഡിവില്ലിയേഴ്സ്, ഡുപ്ലെസി എന്നിവർക്കുശേഷം ട്വന്റി20യിൽ ആര് എന്നതിനുള്ള ഉത്തരം ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പരയിൽനിന്നു കണ്ടെത്തേണ്ടതുണ്ട്.
ടീം ഇന്ത്യ (ഇവരിൽനിന്ന്): കോലി, രോഹിത്, ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ്, മനീഷ്, പന്ത്, ഹാർദിക്, ജഡേജ, ക്രുനാൽ, സുന്ദർ, ഖലീൽ, ദീപക്, രാഹുൽ ചാഹർ, സെയ്നി.
ടീം ദക്ഷിണാഫ്രിക്ക (ഇവരിൽനിന്ന്): ഡി കോക്ക്, വാൻ ഡർ ദസ്സൻ, തെംബ ബവൂമ, ജൂനിയർ ഡാല, ബ്യോൺ ഫോർച്യൂൺ, ബ്യൂറൻ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർജ്, ആൻഡിലെ പെഹ്‌ലുക്‌വോയോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗീസോ റബാദ, തബരേസ് ഷംസി, ജോർജ് ലിൻഡെ.
ട്വന്റി20 നേർക്കുനേർ: 13
ഇന്ത്യ ജയിച്ചത്: 8,ദക്ഷിണാഫ്രിക്ക ജയിച്ചത്: 5
India vs South Africa Schedule:
T20I Series fixtures:
1st T20I: 15 September, 19:00 IST, Himachal Pradesh Cricket Association Stadium, Dharamsala
2nd T20I: 18 September, 19:00 IST, Punjab Cricket Association Stadium, Mohali, Chandigarh
3rd T20I: 22 September, 19:00 IST, M.Chinnaswamy Stadium, Bangalore
Test Series fixtures:
1st Test: October 2-6, 09:30 IST, ACA-VDCA Stadium, Visakhapatnam
2nd Test: October 10-14, 09:30 IST, Maharashtra Cricket Association Stadium, Pune
3rd Test: October 19-23, 09:30 IST, JSCA International Stadium Complex, Ranchi
Telecast Details
South Africa – SuperSport
USA – Willow TV, SkySports
India – Start Sports 1, Star Sports HD 1
Online streaming – Hotstar
Leave a Reply