കൊറോണ ഭീതി നിലനില്‍ക്കെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് നടക്കും.ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം.സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം.

ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നീ താരങ്ങള്‍ പരുക്കില്‍ നിന്ന് മുക്തരായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശിഖര്‍ ധവാനൊപ്പം മനീഷ് പാണ്ഡെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതെന്നാണ് സൂചന. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ കെ.എല്‍.രാഹുല്‍ തുടരാനാണ് സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വറിനുമൊപ്പം നവ്ദീപ് സെയ്‌നിയും പേസ് ഡിപ്പാര്‍ട്‌മെന്റിലെത്തും. യുസ്വേന്ദ്ര ചാഹലോ കുല്‍ദീപ് യാദവിനോ ആയിരിക്കും സ്പിന്‍ ചുമതല.