ദുബായ് ∙ ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ നേർക്കുനേർ എത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന്റെ ഒടുവിൽ ജയം ഇന്ത്യക്ക് . ഒൻപതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം ഉയർത്തുന്നത്.
ആദ്യ പത്ത് ഓവറുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച പാകിസ്താനെ ഇന്ത്യയുടെ ബൗളർമാർ അടിച്ചമർത്തി. 19.1 ഓവറിൽ 146 റൺസിനാണ് പാകിസ്താൻ പുറത്തായത്. മറുപടി ബാറ്റിംഗിൽ തുടക്കം മോശമായിരുന്നെങ്കിലും തിലക് വർമ്മയുടെ (69 റൺസ്) അർധസെഞ്ചുറിയും ശിവം ദുബെയുടെ (33 റൺസ്) ഇന്നിങ്സും ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു . ഒടുവിൽ റിങ്കു സിങ്ങിന്റെ ബൗണ്ടറിയോടെ ഇന്ത്യ 19.4 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു (150/5).
പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ (57 റൺസ്) മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര തകർന്നതോടെ ടീമിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി ഫൈനലിന്റെ താരം ആയി.
ഫൈനൽ വിജയത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വിവാദം ഉയർന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനും പിസിബി ചെയർമാനുമായ മുഹസിൻ നഖ്വി കപ്പ് കൈമാറേണ്ട സാഹചര്യത്തിൽ, ഇന്ത്യ ഔദ്യോഗികമായി ട്രോഫി ഏറ്റുവാങ്ങാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് കാലതാമസത്തിനും അഭ്യൂഹങ്ങൾക്കും വഴിവച്ചു.
Leave a Reply