ദില്ലി: സിയാച്ചലില്‍ നടന്ന മഞ്ഞിടിച്ചില്‍ മഞ്ഞിനടിയില്‍പ്പെട്ട സൈനികനെ ഒപ്പമുള്ള സൈനികര്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തില്‍ പട്ടാളക്കാര്‍ നിന്നിടത്തേക്ക് മഞ്ഞു പാളി ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ രണ്ട് ദിവസം തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നിന്നാണ് ജവാന്മാരുടെ മനശക്തി തെളിയിക്കുന്ന ഈ വീഡിയോ.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക താവളമാണ് സിയാച്ചില്‍ മലനിരകള്‍. 20,000 അടി മുകളിലുള്ള ഇവിടെ മൈനസ് 60 ഡിഗ്രി തണുപ്പാണ്. 19,600 അടി ഉയരമുള്ള സ്ഥലത്താണ് സൈനികര്‍ അപകടത്തില്‍ പ്പെട്ടത്. 1984 ന് ശേഷം സിയാച്ചലില്‍ 2000 ലധികം സൈനികര്‍ മരിച്ചിട്ടുണ്ട്.