അമേരിക്കയിലെ ഗോട് ടാലന്റ് ഷോയിലെ കിടിലൻ പെർഫോമൻസിനാൽ ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുകയാണ് മുംബൈയിലെ ഡാൻസ് ഗ്രൂപ്പായ വി അൺബീറ്റബിൾ. ഇത്തവണ ഓഡിഷൻ റൗണ്ടിൽ തങ്ങളുടെ കലാപ്രകടനത്താൽ വിധികർത്താക്കളെയും കാണികളെയും അമ്പരപ്പിച്ച കുട്ടികൾ ലൈവ് ഷോയിലേക്ക് പ്രവേശനം നേടിയെടുക്കുകയും ചെയ്തു. ഷോയിൽ അതിഥിയായെത്തിയ ജഡ്ജ് ഡ്വെയ്ൻ വേഡ് ആണ് ഗോൾഡൻ ബസർ അമർത്തി ഗ്രൂപ്പിനെ ഹോളിവുഡ് ഷോയിലേക്കുളള എൻട്രി കൊടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൺവീർ സിങ്ങിന്റെ രാംലീലയിലെ ഹിറ്റ് ഗാനമാണ് കുട്ടികൾ കലാപ്രകടനത്തിനായി തിരഞ്ഞെടുത്തത്. 29 പേരടങ്ങിയ സംഘത്തിന്റെ പ്രകടനം ശ്വാസം അടക്കി പിടിച്ചാണ് വിധികർത്താക്കൾ കണ്ടത്. ഇടയ്ക്ക് പലരും ഭയത്താൽ ഞെട്ടിപ്പോയി. ആറു വർഷങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ച തങ്ങളുടെ സുഹൃത്ത് വികാസ് ഗുപ്തയ്ക്ക് ആദരമായിട്ടായിരുന്നു വി അൺബീറ്റബിൾ ഗ്രൂപ്പിന്റെ പ്രകടനം.