ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഓൺലൈനിലൂടെ അശ്ലീല ചാറ്റിങ് നടത്തിയെന്ന പരാതിയിൽ യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിലായി ഗുരീത് ജീതേഷ് എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കവൻട്രി റെഡ് ലെയ്നിലെ സ്റ്റുഡന്റ് ഹൗസിങ്ങിൽ താമസിച്ചിരുന്ന ഇയാൾ യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രമായിരിക്കെയാണ് സംഭവം പുറത്തുവന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സ്റ്റുഡന്റ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ ഗുരീത് ക്ഷമ ചോദിക്കുന്നതും, മുന്നറിയിപ്പ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെടുന്നതും കാണാം. എന്നാൽ, ഇത് ഓൺലൈൻ ഗ്രൂമിങ്ങിനെതിരെയുള്ള നടപടിയാണെന്നും ഇനി മുന്നറിയിപ്പിന് പ്രസക്തിയില്ലെന്നും കൂടെയുണ്ടായിരുന്ന ഒരാൾ പറയുന്നുണ്ട്.

ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ നടത്തിയ ഇടപെടലിലൂടെയാണ് ഗുരീത് കുടുങ്ങിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന അനൗദ്യോഗിക സംഘങ്ങളാണ് ഇവർ. കുട്ടികളെന്ന പേരിൽ ചാറ്റ് നടത്തി സംശയമുള്ളവരെ കണ്ടെത്തുകയും, കൂടിക്കാഴ്ചകൾ രേഖപ്പെടുത്തി പൊലീസിന് കൈമാറുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്.











Leave a Reply