ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ കനേഡിയന്‍ പ്രതിരോധമന്ത്രിയായി നിയമിച്ചു. പ്രതിരോധ വകുപ്പ് ഏല്പിച്ച് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പറയുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സായുധ സേനയെ സുരക്ഷിതവും ആരോഗ്യപരവുമായ സാഹചര്യത്തിലൂടെ നയിക്കുമെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ചയാണ് ജസ്റ്റീന്‍ ട്രൂഡോയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. റിഡ്യൂ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 39 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിയാളാണ് അനിത ആനന്ദ്.