മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ പതിമൂന്നാം സീസണ്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍ ജസ്റ്റിന്‍ നാരായണ്‍. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് പേരെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റില്‍ ട്രോഫി കരസ്ഥമാക്കിയത്. പാചകപ്രേമികള്‍ക്ക് സുപരിചിതനാണ് ജസ്റ്റിന്‍ നാരായണ്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരും ഏറെയാണ് ജസ്റ്റിന്. മാസ്റ്റര്‍ ഷെഫ് കിരീടം ലഭിച്ച വിവരം ജസ്റ്റിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ, കഠിനമായി അധ്വാനിക്കൂ. നിങ്ങളെ തന്നെ അമ്പരപ്പിക്കൂ എന്ന കുറിപ്പോടുകൂടി ജസ്റ്റിന്‍ അഭിമാന നേട്ടം പങ്കുവെച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാസ്റ്റര്‍ ഷെഫ് എന്ന ട്രോഫിക്കൊപ്പം 1.86 കോടിയോളം തുകയുമാണ് ജസ്റ്റിന് സമ്മാനമായി ലഭിക്കുന്നത്. 27കാരനായ ജസ്റ്റിന്‍ വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയ സ്വദേശിയാണ്. ജസ്റ്റിന് ഇന്ത്യന്‍ വേരുകളുണ്ട്. ജസ്റ്റിന്‍ കൂടുതല്‍ ഉണ്ടാക്കുന്ന വിഭവങ്ങളും സൗത്ത് ഇന്ത്യനാണ്.

ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പാചക വീഡിയോകളും ജസ്റ്റിന്‍ പങ്കുവയ്ക്കാറുണ്ട്. ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ചിക്കന്‍ ടാക്കോസ്, ചാര്‍ക്കോള്‍ ചിക്കന്‍, ഫ്‌ലാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിന്‍ മത്സരത്തില്‍ തയ്യാറാക്കിയത്.