ജി7 വേദിയില്‍ ഫ്രാന്‍സിസ് പാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോഡിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്നത്. പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ അകമ്പടിയോടെ വീല്‍ചെയറിലാണ് മാര്‍പാപ്പ ജി7 വേദിയില്‍ എത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യൂറോപ്യന്‍ പാര്‍ലമെന്റ് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി മോഡി മാര്‍പാപ്പയെ കണ്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജി7 ചര്‍ച്ചയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. സാധാരണ ഇത്തരം വേദികളില്‍ മാര്‍പാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇറ്റലിയിലെ ബോര്‍ഗോ എഗ്‌സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.
Leave a Reply