ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് കുടിയേറാൻ ഒരുങ്ങി ഇന്ത്യൻ കായിക രംഗത്തെ വമ്പൻ താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും ലോകമെമ്പാടും നിരവധി ആരാധകർ ഉള്ള വിരാട് കോഹ്‌ലിയാണ് യുകെയിലേക്ക് മാറുന്നത്. അതേസമയം, ഇന്ത്യൻ ഹോക്കി ടീമിൻ്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പിആർ ശ്രീജേഷും കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറുകയാണ്. താൻ കേരളം വിട്ട് ബെംഗളൂരുവിൽ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. വിരാട് കോഹ്‌ലി ഇന്ത്യ വിടുന്നത് സംബന്ധിച്ചുള്ള വാർത്തകൾ ആദ്യം പുറത്ത് വിട്ടത് അദ്ദേഹത്തിൻെറ ബാല്യകാല പരിശീലകൻ രാജ് കുമാർ ശർമ്മയാണ്.
ദശാബ്ദത്തിലേറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ക്യാപ്റ്റൻ ആയിരുന്ന കോഹ്‌ലി ഇന്ത്യയുമായുള്ള തൻെറ ആഴത്തിലുള്ള ബന്ധം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമോ തൊഴിൽപരമോ ആയ അവസരങ്ങളുമായി ബന്ധപ്പെട്ടാകാം വിരാട് കോഹ്‌ലിയുടെ ഈ തീരുമാനം എന്ന അഭ്യുഹങ്ങൾ പരക്കുന്നുണ്ട്. ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന കായികതാരങ്ങളിൽ ഒരാളാണ് കോഹ്ലി.
കോഹ്‌ലിയുടെയും ശ്രീജേഷിൻ്റെയും സ്വദേശം വിടാനുള്ള തീരുമാനം മാതൃരാജ്യത്തിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. വിദേശത്തെ മികച്ച അവസരങ്ങളും, അത്‌ലറ്റുകൾക്ക് ഇന്ത്യയുടെ പിന്തുണാ സംവിധാനങ്ങളിലെ വിടവുകളിലേക്കും വിരാട് കോഹ്‌ലിയുടെ തീരുമാനം ചൂണ്ടിക്കാണിക്കുമ്പോൾ, കേരളത്തിൽ ജീവിതശൈലിയിലും സൗകര്യങ്ങളിലും ഉള്ള കുറവാകാം ശ്രീജേഷിൻ്റെ തീരുമാനത്തിന് പിന്നിലെ കാരണം.
Leave a Reply