ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബിസി അഞ്ചാം നൂറ്റാണ്ട് മുതൽ തെളിയിക്കപ്പെടാതെ കിടന്ന ഒരു സംസ്കൃത വ്യാകരണത്തിന്റെ ഉത്തരവുമായി കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ പിഎച്ച്ഡി വിദ്യാർത്ഥി. 27 കാരനായ ഋഷി രാജ്‌പോപത് ആണ് ഏകദേശം 2500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പുരാതന സംസ്‌കൃത ഭാഷയുടെ ആചാര്യനായ പാണിനി പഠിപ്പിച്ച നിയമം ഡീകോഡ് ചെയ്തത്. നിലവിൽ ഇന്ത്യയിൽ 25000 പേർ സംസ്കൃതം സംസാരിക്കുന്നുണ്ട്. 9 മാസത്തിലേറെയുള്ള ശ്രമത്തിൻെറ ഒടുവിലാണ് താൻ ഇത് ഡീകോഡ് ചെയ്തത് എന്ന് രാജ്‌പോപത് പറഞ്ഞു. എന്നാൽ ഇതിൽ രണ്ടര വർഷം കൂടി താൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്കൃതം അങ്ങനെ അധികമാരും ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുമതത്തിന്റെ പവിത്രമായ ഭാഷയായാണ് ഇതിനെ കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ ശാസ്ത്രം, തത്വചിന്ത, കവിത, മറ്റ് മതേതര സാഹിത്യങ്ങൾ എന്നിവയിൽ സംസ്‌കൃതം ഉപയോഗിച്ച് വരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അസാധ്യമായി എന്നറിയപ്പെടുന്ന പാണിനിയുടെ വ്യാകരണം ഒരു അൽഗോരിതം പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ രണ്ടോ അതിലധികമോ നിയമങ്ങൾ ഒരേസമയം തന്നെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇതിനു ശേഷം വരുന്ന നിയമമായിരിക്കും കണക്കിലാക്കുക എന്നാണ് പാണിനിയുടെ “മെറ്റാറൂൾ” പറയുന്നത്. എന്നാൽ ഇത് പലപ്പോഴും തെറ്റായ വ്യാകരണ ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. മെറ്റാറൂളിന്റെ പരമ്പരാഗതമായ ഈ വ്യാഖ്യാന രീതി നിരസിച്ചാണ് രാജ്‌പോപത് പുതിയ കണ്ടുപിടുത്തം നടത്തിയത്. തന്റെ പുതിയ രീതിയിൽ വീഥിയിലൂടെ പണിനിയുടെ “ഭാഷാ യന്ത്രത്തെ” സമീപിക്കുമ്പോൾ പദങ്ങൾക്ക് ശരിയായ അർത്ഥം വന്നതായി അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടുത്തം ഇന്ത്യൻ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും അഭിമാനവും പ്രചോദനവും നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി രാജ്‌പോപത് പറഞ്ഞു.

നൂറ്റാണ്ടുകളായി പണ്ഡിതന്മാരെ ആശയക്കുഴപ്പത്തിൽ ആക്കിയ ചോദ്യത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയതെന്ന് രാജ്പോപത്തിൻെറ ഗവേഷണ മേധാവിയും സംസ്‌കൃതം പ്രൊഫസറുമായ വിൻസെൻസോ വെർജിയാനി പറഞ്ഞു. ഭാഷയോടുള്ള താല്പര്യം വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഈ പുതിയ കണ്ടെത്തൽ സംസ്കൃത പഠനത്തിൽ വിപ്ലവം സൃഷ്ടിക്കും.