അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി രവി തേജ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള 26 വയസുള്ള വിദ്യാർത്ഥി കെ. രവി തേജയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹൈദരാബാദിലെ ചൈതന്യപുരിയിലെ ഗ്രീൻ ഹിൽസ് കോളനിയിലെ ആർകെ പുരം സ്വദേശിയായ രവി തേജ ബിരുദാനന്തര ബിരുദം നേടുന്നതിനായി 2022ലാണ് അമേരിക്കയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം കരിയർ ആരംഭിക്കാനുള്ള പ്രതീക്ഷയിലായിരുന്നു അദേഹം.
വെടിവെപ്പുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇന്ത്യൻ സ്റ്റുഡന്റ് നോർത്ത് അമേരിക്കൻ അസോസിയേഷൻ അറിയിച്ചു. സമീപ കാലത്ത് ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ യു.എസിൽ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ചിക്കാഗോയിലെ പെട്രോൾ പമ്പിൽ വച്ച് തെലങ്കാന സ്വദേശിയായ സായ് തേജ് വെടിയേറ്റ് മരിച്ചിരുന്നു. ഇയാൾ അവിടെ പാർട് ടൈം ജോലി നോക്കുകയായിരുന്നു.
Leave a Reply