ന്യുഡല്‍ഹി: റഷ്യയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ പൊള്ളലേറ്റു മരിച്ചു. മഹാരാഷ്ട്ര സ്വദേശിനികളാണ് മരിച്ചത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ സ്‌ാേലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിലുണ്ടായ തീപിടുത്തത്തിലാണ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിലും ഇന്ത്യക്കാരുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.
മോസ്‌കോയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മൃതദേഹങ്ങള്‍ നാളെ മോസ്‌കോയില്‍ എത്തിക്കും. തുടര്‍ന്നായിരിക്കും മുംബൈയിലേക്ക് കൊണ്ടുവരിക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ സംഘം സ്ഥലത്തെത്തിയതായും സുഷമ വ്യക്തമാക്കി.

തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഞായറാഴ്ച പുലര്‍ച്ചെ ക്യാമ്പസിലെ ഡോര്‍മെറ്ററിയുടെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്.